Tuesday, January 13, 2009

ഉന്നതിയുടെ പടവുകൾ

വർണ്ണിച്ചിടാനെളുതല്ലല്ലോ നാവിനാൽ
വർണ്ണനകൾക്കും അതീതനാം അങ്ങയെ
ലോകമെമ്പാടും വസിക്കും പ്രവാസികൾ
ആദരപൂർവ്വം സ്മരിക്കുമെക്കാലവും.

സ്നേഹം കരുണയും താഴ്മ വിനയവും
നല്ല മനസ്സും നൽ പുഞ്ചിരിയും
ദൈവാശ്രയം കഠിനാദ്ധ്വാനമെന്നിവ
ശ്രീ സോമൻ ബേബിതൻ സൽഗുണങ്ങൾ

ഉന്നതിയിൽ നിന്നുമുന്നതി താണ്ടുവാൻ
ഉന്നതനാം ദൈവം പ്രാപ്തി നൽകി
ഉന്നതസ്ഥാനങ്ങൾ കൈവരിച്ചീടുവാൻ
ഉന്നതരൊത്തു സമ്മേളിക്കുവാൻ

മുപ്പതു വർഷത്തെ സേവനം ത്യാഗവും
നൂറും അറുപതും മേനിയായി
രാജാക്കന്മാർ മന്ത്രി നേതാക്കന്മാരുടെ
സ്നേഹാദരങ്ങൾക്കു പാത്രനായി

ഈ ബഹറിൻറെ തുടക്കം വളർച്ചയും
ഈ നല്ല നാടിൻ പുരോഗതി സംസ്കാരം
രാവും പകലും ചലിപ്പിച്ചു തൂലിക
‘ശുക്രാൻ ബഹറൈൻ’ മെനഞ്ഞെടുത്തു.

ലോകമലയാളി കൌൺസിൽ ചെയർമാനും
വൈ എം സി എ യിൽ പ്രസിഡൻറു സ്ഥാനവും
സി സി ഐ എ യിൽ, പവർ വിഷൻ ടിവിയിൽ
സ്ഥാനങ്ങൾ എത്രെത്ര കൈമുതലായ്

പത്രപ്രവർത്തനത്തിൽ ജനസേവയിൽ
നിസ്തുല സേവനം കാഴ്ച വച്ചു
നേടിയെടുത്തെത്ര കീർത്തി, അവാർഡുകൾ
സേവനം സേവനം തന്നെ ലക്ഷ്യം.

നേരുന്നു ഞാനെൻറെ ഭാവുകങ്ങൾ നല്ല
സ്നേഹത്തിന്നൂഷ്മള ഭാവുകങ്ങൾ
ഈശനോടോതുന്നു ദൈവമേ കൈതൊഴാം
ആയുരാരോഗ്യത്താൽ കാത്തിടണേ....

4 comments:

  1. പ്രവാസി ഭാരതീയ സമാനിൻ അർഹനായ ശ്രീ സോമൻ ബേബിയെ കുറിച്ച് ഒരു കവിത.

    “വർണ്ണിച്ചിടാനെളുതല്ലല്ലോ നാവിനാൽ
    വർണ്ണനകൾക്കും അതീതനാം അങ്ങയെ
    ലോകമെമ്പാടും വസിക്കും പ്രവാസികൾ
    ആദരപൂർവ്വം സ്മരിക്കുമെക്കാലവും”

    ReplyDelete
  2. ബഹറിനിലെ പുതിയ ബ്ലോഗർക്ക് ബഹറൈൻ ബൂലോകത്തിലേക്കും ബൂലോകത്തിലേക്കും സ്വാഗതം!!!!

    ReplyDelete
  3. ബഹറിനിലെ പുതിയ ബ്ലോഗർക്ക് ബഹറൈൻ ബൂലോകത്തിലേക്കും ബൂലോകത്തിലേക്കും സ്വാഗതം!!!!

    ReplyDelete
  4. ACHAYOOO... KALAKKIKOLU...
    WELCOME TO BOOLOKAM...

    ReplyDelete